mannar-mandalam-congres

മാന്നാർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ച് മാന്നാറിൽ അനുസ്മരണങ്ങൾ നടന്നു. മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റോർ ജംഗ്ഷനിൽ നടന്ന ഉമ്മൻചാണ്ടി സ്നേഹ സ്മൃതിസംഗവും അനുസ്മരണവും കെ.പി.സി.സി അംഗം മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്‌ഘാടനം ചെയ്തു. മധു പുഴയോരം അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, അഡ്വ.കെ.വേണുഗോപാൽ, സുജിത്ത് ഗ്രീരംഗം, ടി.കെ.ഷാജഹാൻ, അജിത്ത് പഴവൂർ, ബാലസുന്ദര പണിക്കർ, സതീഷ് ശാന്തിനിവാസ്, ഹരികുട്ടംപേരൂർ, അനിൽ മാന്തറ, സാബു ട്രാവൻകൂർ, വൽസല ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹബൂബ്, രാധാമണി ശശീന്ദ്രൻ, പി.ബി സലാം, പ്രദീപ് ശാന്തി സന്ദനം, ഷംഷാദ് ചക്കുളത്ത്, ശ്യാമളവല്ലി, അനുരാഗ്, അജിത്ത്, സന്തോഷ് എന്നിവർ പ്രസംഗിച്ചു.

കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്സ്(കെ.ടി.എ.സി) ജില്ലാ ക മ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.എൻ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് നടരാജൻ മാന്നാർ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റ്റി.എസ് രാജൻ, താലൂക്ക് യൂണിയൻ സെക്രട്ടറി വി.കെ ശിവൻ, ഹരി ആര്യമംഗലം, അശോകരാജ്, മുരളി, മണിക്കുട്ടൻ, വേണു ഏനാത്ത്, അർജ്ജുനൻ ആചാരി, മഹേശ്വരൻ, അജി, പ്രദീപ് ശങ്കർ, രാജു, രാജേഷ് ശുഭ ലക്ഷ്മി, ഗീതാവിജയൻ തുടങ്ങിയർ പ്രസംഗിച്ചു.