മാന്നാർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി സാംസ്കാരികവേദി പരുമലയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് രോഗികൾക്ക് സഹായ വിതരണം നടത്തി. അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം മാന്നാർ അബ്‌ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സംസ്കാരിക വേദി പ്രസിഡന്റ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കിടപ്പ് രോഗികൾക്കുള്ള വസ്ത്ര വിതരണം ശ്രീഹരി സുരേഷ് ഉദ്ഘാടനം ചെയ്തു. റോബിൻ പരുമല, നിഷ അശോകൻ, ലിജി ആർ.പണിക്കർ, വിമല ബെന്നി, മോഹനൻ ചാമക്കാല, ബാബു മോഹനൻ, ബാബു മണിപ്പുഴ, ടി.കുട്ടപ്പൻ, ടി.പി പ്രബീഷ് തുടങ്ങിയവർ സംസാരിച്ചു.