കുട്ടനാട്: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടനാട്ടിലെ വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനവും പുഷ്പാർച്ചനയും നടത്തി. മുട്ടാറിൽ മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റൺ തോമസും, വെളിയനാട് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.രാജീവും നെടുമുടിയിൽ മണ്ഡലം പ്രസിഡന്റ് റോബർട്ട് ജോൺസണും സമ്മേളനം ഉദ്ഘാടനം ചെയ്തു.
വി.എൻ.വിശ്വംഭരൻ, ജി.സൂരജ്, എം.ബി.ഉണ്ണികൃഷ്ണൻ എന്നിവർ അദ്ധ്യക്ഷരായി. ബൈജു ആറുപറ, പ്രസന്നകുമാർ, ടി.ടി.തോമസ്, ഡി.ബിജോമോൻ, മജിത്ത് എം.വർഗ്ഗീസ്, ബീനാജോപ്പൻ തുടങ്ങിയവർ സംസാരിച്ചു.