തുറവൂർ: കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമവാർഷികദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ഉമേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. സോളമൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട് മുഖ്യപ്രഭാഷണം നടത്തി. കെ.രാജീവൻ, സി.കെ.രാജേന്ദ്രൻ,സി.കെ.പുഷ്പൻ, പി.വി.ശിവദാസൻ, വി.ജി.ജയകുമാർ, എസ്.എം.അൻസാരി, വി.കെ.മജീദ്, ജോയി കൈതക്കാട്, മഹേഷ് വടക്കേത്തറ തുടങ്ങിയവർ പങ്കെടുത്തു.