മുതുകുളം : ഉമ്മൻചാണ്ടി മെമ്മോറിയൽ പാലിയേറ്റിവ് കെയർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണണവും ചികിത്സാ ധനസഹായ വിതരണവും നടന്നു. എൽ.എൽ.എം, എൽ എൽ.ബിക്ക് മികച്ച വിജയം നേടിയ വിദ്യാർത്ഥിയേയും മുതിർന്ന പൗരന്മാരെയും ആദരിച്ചു. പ്രസിഡന്റ് സി.വിജയൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.എസ്.സുജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഡി. ബാബു, അഡ്വ. സനൽ കുമാർ, ഡി.സലിം, എം.സുകുമാരൻ, ജയവിക്രമൻ, പരമേശ്വരൻ നായർ, ഗോപിനാഥകുറുപ്പ്, സുകന്യശ്രീകുമാർ, എസ്.പാർവതി, നാസ്മിൻ തുടങ്ങിയവർ സംസാരിച്ചു.