ചേർത്തല: ചേർത്തല ഇന്നർവീൽ ക്ലബ് പ്രസിഡന്റായി ദേവിപ്രഭ രഞ്ജിത്തും,സെക്രട്ടറിയായി ബ്രിജി ജെറിയും സ്ഥാനമേറ്റു.ഡോ.സുധർമ്മിണിയാണ് വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിയായി ജെസി സേവ്യറിനേയും,ട്രഷററായി ലിസി ജോർജ്ജിനേയും തിരഞ്ഞെടുത്തു. ആതിര ജയശങ്കർ,സിബില ജോസ്,ആശ മെറിൻ ജോസ് എന്നിവരാണ് മറ്റ് ഭാരവാഹികൾ. സ്ഥാനാരോഹണ ചടങ്ങിൽ ജയസോമ,ഗായത്രി അരുൺ എന്നിവർ മുഖ്യാതിഥികളായി. ആലപ്പുഴ ഇന്നർവീൽ പ്രസിഡന്റ് അഡ്വ.സുജിനി വെങ്കിടാചലം,റോട്ടറി ക്ലബ് ചേർത്തല പ്രസിഡന്റ് സുമേഷ് ചെറുവാരണം,ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.ജി.നായർ എന്നിവർ പങ്കെടുത്തു.