തുറവൂർ: തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ പ്രദേശങ്ങൾ മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. ദേശീയപാതയിൽ യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഇപ്പോഴും പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഇന്നലെ ദെലീമ ജോജോ എം.എൽ എ ജില്ലാ കളക്ടർ അലക്സ് വർഗീസ്,മറ്റ് ഉദ്യോഗസ്ഥർ , കരാർ കമ്പനി പ്രതിനിധികൾ, തദ്ദേശസ്വയം ഭരണ ജനപ്രതിനിധികൾ എന്നിവർക്കൊപ്പം മന്ത്രി സന്ദർശനം നടത്തിയത്.
പഞ്ചായത്തുകൾ വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുകയും അത് പരിഹരിക്കുന്നതിന് വേണ്ടി കരാർ കമ്പനി സംവിധാനം ഒരുക്കുകയും ചെയ്യണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സമാന്തര പാതകളും പുനരുദ്ധരിക്കണം
മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പ് നൽകിയിട്ടും ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ആരും എത്തിയില്ല
കുഴികളും വെള്ളക്കെട്ടും നീക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കരാർ കമ്പനിക്ക് മന്ത്രി നിർദ്ദേശം നൽകി
സമാന്തര പാതകളായ തുറവൂർ-കുമ്പളങ്ങി, തുറവൂർ-തൈക്കാട്ടുശേരി, അരൂക്കുറ്റി-ചേർത്തല റോഡുകളിലെ കുഴികൾ നികത്തുവാനും നിർദ്ദേശിച്ചു
പരിഹാര തീരുമാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി രണ്ടുദിവസത്തിനുള്ളിൽ മന്ത്രി പങ്കെടുക്കുന്ന ഓൺലൈൻ യോഗം ചേരും. അതിനുശേഷവും റിവ്യൂ മീറ്റിങ്ങുകൾ നടത്തും
-ദെലീമ ജോജോ എം.എൽ.എ