മുഹമ്മ : മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനക്കളരിയുടെയും ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ പഠന ശിബിരം സംഘടിപ്പിച്ചു. ഗുരുധർമ്മ പ്രചാരകൻ റെജി അമയന്നൂർ കോട്ടയം ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് ഗുരുദേവ ദർശന പ്രഭാഷണം നടത്തി. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. പത്മജ മാധവ ബാലസുബ്രഹ്മണ്യം , ശ്യാം , ബേബി പാപ്പാളിൽ എന്നിവർ സംസാരിച്ചു. കളരിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥയാത്ര നടത്തുവാനും യോഗം തിരുമാനിച്ചു.