മുഹമ്മ : എസ് എൽ പുരം കെ.എൻ.ശങ്കുണ്ണി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന കെ.എൻ.ശങ്കുണ്ണി അനുസ്മരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജി.ഷാജി അധ്യക്ഷത വഹിച്ചു. കെ.എൻ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് പുരസ്ക്കാരം പി.കെ മേദിനിക്ക് ടി.ടി.ജിസ്മോൻ സമ്മാനിച്ചു. കെ.ബി.ബിമൽ റോയ്, വി.മധു, എസ്.പ്രകാശൻ, അഡ്വ.എം.സന്തോഷ് കുമാർ , പി.സന്തോഷ് കുമാർ .എം.ഡി.സുധാകരൻ ,രവി പാലത്തിങ്കൽ ,പ്രഭാകരൻ, ബൈരഞ്ജിത്ത് , കെ.കമലമ്മ , എസ്.ബാബുരാജ് ,കെ.എസ്.സുരേഷ്, എന്നിവർ സംസാരിച്ചു.