മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക യൂണിയൻ 1228-ാം നമ്പർ ചെറുകുന്നം ശാഖയുടെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച രാവിലെ 10.30 ന് ശാഖാ പ്രസിഡന്റ് പ്രസന്നന്റെ അദ്ധ്യക്ഷതയിൽ നടക്കും. യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര ഉദ്ഘാടനം ചെയ്യും.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി മെമ്പർ സുരേഷ് പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തും.ശാഖാ സെക്രട്ടറി ഉദയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉദയം നന്ദിയും പറയും.