road

ആലപ്പുഴ: കൈനകരി പഞ്ചായത്ത് 15ാം വാർഡിൽ തോട്ടുകടവ് ജെട്ടി മുതൽ പുഞ്ചിരി ജെട്ടി വരെയുള്ള ഭാഗം കാൽനട പോലും അസാദ്ധ്യമായ തരത്തിൽ ചെളിക്കുളമായി. വർഷങ്ങളായി മഴക്കാലത്തെ സ്ഥിതി ഇതുതന്നെയാണ്. നടക്കാൻ പോലും കഴിയാത്ത തരത്തിൽ റോഡ് മോശമായതോടെ കയറ്റുപായ വിരിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

ചെളിയിൽ പുതഞ്ഞ് കയറ്റുപായ പോലും കാണാൻ കഴിയാത്ത നിലയിലാണ്. പലരും റോഡിൽ തെന്നി വീഴുന്നത് പതിവാണ്. വശങ്ങളിൽ കല്ല് കെട്ടിയപ്പോൾ റോഡിന്റെ ഉയരം കൂട്ടാനായി വാരിയിട്ട കട്ടകളും യാത്രക്കാരെ വീഴ്‌ത്തുന്നുണ്ട്. സ്‌കൂൾ വിദ്യാർത്ഥികളും പ്രായമേറിയവരുമാണ് യാത്രാക്ഷേശം കൂടുതലായി അനുഭവിക്കുന്നത്. ഈ റോഡ് കടന്നുവേണം ഭൂരിഭാഗം പേർക്കും കടത്തിലെത്താൻ.

മെറ്റൽപാകി യാത്ര സുഗമമാക്കണം

1. നഗരത്തിൽ പള്ളാത്തുരുത്തി പ്രദേശത്തേക്ക് എത്താൻ ഉൾപ്പടെ നാട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്.ചെളി നിറഞ്ഞ് പുതഞ്ഞുകിടക്കുന്ന റോഡിൽ മെറ്റൽ പാകി യാത്രാ സൗകര്യം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

2. മറുകരയെത്താൻ ഈ പാതയെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ നിരവധിയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറാറുണ്ടെങ്കിലും പരിസരത്തൊന്നും ഇത്രത്തോളം ചെളിയുടെ ബുദ്ധിമുട്ടില്ല. നടക്കാനിറങ്ങിയാൽ കാലുകൾ ചെളിയിൽ കുഴഞ്ഞുപോകുന്ന അവസ്ഥയുണ്ട്

യൂണിഫോം ധരിച്ചെത്തുന്ന സ്‌കൂൾ കുട്ടികളും പ്രായമായവരും ഉൾപ്പടെ ചെളിയിൽ തെന്നിവീഴുകയാണ് പതിവാണ്. ജനപ്രതിനിധികൾ ഇടപെട്ട് റോഡിൽ മെറ്റൽ പാകി കാൽ നടയാത്ര സുഗമമാക്കണം

-ഗോപാലകൃഷ്ണൻ, പ്രദേശവാസി