boat

ആലപ്പുഴ: ബോട്ടിലൊരുക്കിയ മൃഗാശുപത്രി നഗരസഭയുടെ വിവിധ ഭാഗങ്ങളിലെയും കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലെയും ആവശ്യക്കാരുടെയും കർഷകരുടെയും വീട്ടുപടിക്കലെത്തും. വാഹന സൗകര്യമില്ലാത്ത ആലപ്പുഴ നഗരസഭയുടെ കിഴക്കൻ മേഖലകളിലും കുട്ടനാട് മേഖലകളിലും ആഴ്ചയിൽ രണ്ടുദിവസം മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റൽ സർവീസ് നടത്തി ക്ഷീരകർഷകർക്ക് സേവനം നൽകും. സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഫ്ലാഗ് ഓഫ് ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ നിർവഹിച്ചു. ആലപ്പുഴ നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.പി.വി.അരുണോദയ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.സുരേഷ് പി.പണിക്കർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.എസ്.രമ , മോട്ടോർ ബോട്ട് വെറ്ററിനറി ഹോസ്പിറ്റലിലെ സീനിയർ സർജൻ ഡോ.എൽ.ദീപ , ഡോ.പി.രാജീവ്, ഡോ.സ്വാതി സോമൻ, കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദിവസങ്ങൾ: ചൊവ്വ, വെള്ളി

ജീവനക്കാർ: സീനിയർ വെറ്ററിനറി സർജൻ, ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, അറ്റൻഡർ

സൗകര്യങ്ങൾ : മരുന്നുകൾ, പേവിഷബാധയ്ക്കെതിരെ കുത്തിവയ്പ്പ് എടുക്കാനും കൃത്രിമ ബീജദാനത്തിനുമുള്ള സൗകര്യം