ചേർത്തല: കാർഷിക വികസന കർഷകക്ഷേമ മണ്ണ്പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിഷൻ ചേർത്തല 2026ന്റെ ഭാഗമായി മണ്ണ് ആരോഗ്യ കാർഡ് വിതരണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് തങ്കി സെന്റ് മേരീസ് ഫെറോന ചർച്ച് ജൂബിലി മെമ്മോറിയൽ ഹാളിൽ നടക്കും. ഉദ്ഘാടനവും മണ്ണ് ആരോഗ്യ കാർഡ് വിതരണവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. ഭൂപടങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിക്കും. കാർഷിക സാമഗ്രികളുടെ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദും മണ്ണിനങ്ങളുടെ പ്രദർശന ബോക്സ് വിതരണം മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവനും നിർവഹിക്കും. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ.സുരേന്ദ്രൻ പദ്ധതി വിശദീകരിക്കും.