ആലപ്പുഴ: പൂന്തോപ്പ് കനിവ് നെഹ്‌റു ഫൗണ്ടേഷനും കോൺഗ്രസ് കാളാത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും കാര്യണ്യ ദിനാചരണവും കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പൂന്തോപ്പ് മണ്ഡലം പ്രസിഡന്റ് എസ്.ഗിരീഷൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ.എ.സാബു മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ടി.ടി കുരുവിള സഹായവിതരണം ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പൂന്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഷ മേരി ജോർജ്ജ്, കനിവ് നെഹ്‌റു സ്മാരക ഫൗണ്ടേഷൻ പ്രസിഡന്റ് വി.ജെ.ജേക്കബ്ബ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ തോമസ് ആന്റണി, ത്രേസ്യാമ്മ ഫ്രാൻസിസ്, ബ്ലോക്ക് സെക്രട്ടറി ടോമി കല്ലറയ്ക്കൽ എന്നിവർ സംസാരിച്ചു. സർവ്വമത പ്രാർത്ഥനയും ദീപം തെളിക്കലും നടന്നു.