പൂച്ചാക്കൽ : പെരുമ്പളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും പെരുമ്പളം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണക്കാല കൃഷിയുടെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി ആശ അദ്ധ്യക്ഷത വഹിച്ചു. ദിനീഷ് ദാസ്, സരിത സുജി, കുഞ്ഞൻ തമ്പി, യുവി ഉമേഷ്, പി സി ജബീഷ്, ഷൈലജ ശശികുമാർ, മുൻസില ഫൈസൽ, രെജി ജി. വി, വർഷ, സന്തോഷ് സാഗർ, രേഖ, പി. പി ബിജു തുടങ്ങിയവർ പങ്കെടുത്തു.