മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി നിസാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് രാരിച്ചൻ തോട്ടുചിറ അധ്യക്ഷത വഹിച്ചു. അൻസാരി നികർത്തിൽ പതാക ഉയർത്തി. സജീർ കോയ, നസീർ വള്ളാഞ്ചിറ, സതീശൻ തറയിൽ, അനിൽകുമാർ കിളിയാന്തറ, നൗഫൽ നൗഷാദ്, നൗഫൽ വള്ളാഞ്ചിറ, ഷഫീഖ് ബഷീർ, മണിയപ്പൻ മാരാംവീട്ടുചിറ, ഹക്കീം തൈച്ചിറ, ഷമീർ നികർത്തിൽ, ഇസ്മായിൽ, ഹാരിസ് കുമ്പളത്തുശ്ശേരി, ജാരിസ് എന്നിവർ സംസാരിച്ചു.