ഹരിപ്പാട് : തൃക്കുന്നപ്പുഴ എം.ടി.യു. പി സ്കൂളിലെ വായന മാസാചരണം 'സർഗ്ഗം' സമാപന സമ്മേളനം സംസ്ഥാന ബാല സാഹിത്യ അവാർഡ് ജേതാവ് മനോജ് അഴീക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സൗമ്യ.എസ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക 'അക്ഷരച്ചെപ്പ് ' ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി തോമസ്, മുൻ പി.ടി.എ പ്രസിഡന്റ് കെ.വാസു, സന്ധ്യ.എസ് , അൽഫിയ.എൻ , ആരാധ്യ.ആർ എന്നിവർ സംസാരിച്ചു.