ഹരിപ്പാട് : പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ചിങ്ങോലി പഞ്ചായത്തിൽ നിർവ്വഹിക്കുന്ന കാർത്തികപള്ളി ​ -വെമ്പുഴ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മഴമാറിയാലുടൻ ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. കരാറുകാരൻ ഇക്കാര്യം ഉറപ്പുനൽകിയതായി ജില്ലാകളക്ടർ രമേശ് ചെന്നിത്തല എം.എൽ.എ യെ അറിയിക്കുകയായിരുന്നു. നിരന്തര പരിശ്രമത്തിനൊടുവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി ലഭിച്ചത്. എന്നാൽ നിർമ്മാണം വൈകുന്നതുമൂലം പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്.