ഹരിപ്പാട്: മാനവസംസ്കൃതി കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം ഹരിപ്പാട് സെന്റ് തോമസ് മിഷൻ സെന്ററിൽ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു.താലൂക്ക് ചെയർമാൻ സുജിത്ത് സി.കുമാരപുരം അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എ.ഐ.മുഹമ്മദ് അസ്‌ലാം,ഫാദർ ഐസക്,ആർ. റോഷിൻ, അനന്തനാരായണൻ,സജിത്ത് സത്യൻ ഷിയാസ്.ആർ,ബിബിൻ ബാബു,വിഷ്ണു പ്രസാദ്,എം.മുനീർ, അനൂപ്, ഷിബു പഞ്ചവടി, നവനീത് തുടങ്ങിയവർ സംസാരിച്ചു.