ഹരിപ്പാട്: ഭാരതീയ ദളിത് കോൺഗ്രസ് ഹരിപ്പാട്, കാർത്തികപ്പള്ളി ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 1-ാം ചരമ വർഷികത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എം.ദിവാകരൻ, രഘുവരൻ ,ബാലൻ കാർത്തികപ്പള്ളി ബ്ലോക്ക്പ്രസിഡന്റ് പി.സദാനന്ദൻ , അയ്യപ്പൻ കിഴക്കെവീട്ടിൽ, എം.മോഹനൻ, മധു, ഗോപാലകൃഷ്ണൻ, പങ്കജാക്ഷൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.