k

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർത്ഥമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം തോൽവിയുടെ പാഠം ഇടതുപക്ഷം പഠിക്കും, തിരുത്തും. വെറുപ്പിന്റെ രാഷ്ട്രീയമാണ് തൃശൂരിൽ ജയിച്ചത്. എൽ.ഡി.എഫിനും യു.ഡി.എഫിനും വോട്ട് കുറഞ്ഞപ്പോൾ ബി.ജെ.പിക്ക് വോട്ട് കൂടി. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എൽ.ഡി.എഫുകാർ പോലും വോട്ട് ചെയ്തിട്ടില്ലെന്നത് മറച്ചുവച്ചിട്ട് കാര്യമില്ല. ഇടതു പക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ. അവർ തിരുത്താൻ തയ്യാറാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.