photo

ചേർത്തല: പി.എസ്.സി കോഴ ആരോപണത്തിനെതിരെ യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സിവിൽ സ്‌റ്റേഷൻ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റിന് പരിക്കേറ്റു. ബി.എം.എസ് ഓഫീസിന് സമീപത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്. താലൂക്ക് ഓഫീസ് കവലയിൽ ബാരികേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഗോവിന്ദ് അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് യദുകൃഷ്ണ,ജോയിന്റ് സെക്രട്ടറി അക്ഷയ രാജ്,ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കെ . പണിക്കർ പ്രസിഡന്റ്,അഭിലാഷ് മാമ്പറമ്പിൽ, പ്രശാന്ത് കരിയാനപള്ളി,കൃഷ്ണ, ആശാ മുകേഷ്,അനിൽ,രഘുനാഥ്,അഭിജിത്ത്,രസ്ന,എം.പ്രശാന്ത്,ധനീഷ് ഗായത്രി എന്നിവർ നേതൃത്വം നൽകി.