ആലപ്പുഴ: ആര്യാട് ലൂഥറൻ ഹയർ സെക്കൻഡറി സ്‌കൂളിലെ മുപ്പതോളം കുട്ടികളെ ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് സ്‌കൂൾ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ - ഭക്ഷ്യ വകുപ്പുകകളുടെയും ഗുരുതര വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് പാചകപുരയിലെടക്കം പൂർണ പരിശോധന നടത്തി വീഴ്ചകൾ പരിഹരിക്കണമെന്നും സംസ്ഥാന സെക്രട്ടറി സരുൺ റോയ് ആവശ്യപ്പെട്ടു.