ചേർത്തല: മാനസിക പ്രശ്നങ്ങൾ കാരണം ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ വിദഗ്ദ്ധ ചികിത്സയും തീവ്രപരിചരണവും നൽകി കെ.വി.എം സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി
ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിഞ്ചുകുഞ്ഞിന്റെ മാതാവുകൂടിയായ യുവതിയെ തൂങ്ങിമരിക്കാൻ ശ്രമിച്ച് അതീവഗുരുതരാവസ്ഥയിൽ മരണാസന്നയായിട്ടാണ് 4ന് ആശുപത്രിയിലെത്തിച്ചത്. ശ്വസിക്കാൻ പോലും കഴിയാതെ ശ്വസനസംബന്ധമായ സംവിധാനം ആകെ തകരാറിലായിരുന്നു. മരണത്തോട് മല്ലിട്ടാണ് യുവതി കഴിഞ്ഞത്. കൃത്രിമ ശ്വാസോച്ഛാസ ഉപാധികൾ നൽകി വെന്റിലേറ്ററിലാക്കിയാണ് യുവതിയുടെ ജീവൻ തിരികെ കൊണ്ടുവന്നത്. ന്യൂറോസർജറി വിഭാഗം മേധാവി ഡോ.അവിനാശ് ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഡോക്ടർമാരുടേയും ആശുപത്രി ജീവനക്കാരുടേയും അശ്രാന്ത പരിശ്രമത്താൽ യുവതിക്ക് വിദഗ്ദ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു. യുവതിയ്ക്ക് ആവശ്യമായ മാനസിക പിന്തുണയും കെ.വി.എം ആശുപത്രിയിലെ മാനസികരോഗ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നൽകി. കുഞ്ഞുമായി വളരെ സന്തോഷപൂർവം യുവതി മാതാപിതാക്കളുടേയും ബന്ധുക്കളുടേയും ഒപ്പം വീട്ടിലേക്ക് മടങ്ങി.