മുഹമ്മ: സി.പി.എം മാരാരിക്കുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണത്തിന് വിഷ രഹിത പച്ചക്കറി വീടുകളിലേയ്ക്ക് എന്ന സന്ദേശവുമായി നടീൽ ഉത്സവം നടത്തി. കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വിളവെടുപ്പ് ഉദ്ഘാടനം സംഘാടക സമിതി ചെയർമാൻ പി.രഘുനാഥ് നിർവഹിച്ചു. കൺവീനർ എ.എം ഹനീഫ്, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, എ.പ്രേംനാഥ്, പ്രൊഫ.വി.എൻ. ചന്ദ്രമോഹൻ ,ഡി.ഷാജി ,കെ. ഡി. അനിൽകുമാർ, പി.ആർ. ഉദയകുമാർ എന്നിവർ സംസാരിച്ചു.