പൂച്ചാക്കൽ: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട കച്ചവടക്കാരെ മാത്രം ലക്ഷ്യം വയ്ക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്ന് അരൂക്കുറ്റി മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് നിരോധനത്തിന് വ്യാപാരികൾ എതിരല്ല. നിരോധനത്തിൽ ഉൾപ്പെട്ട ക്യാരി ബാഗുകൾ ഉല്പാദന, വിതരണക്കാരെ ആദ്യം തടയണം. ഉപഭോക്താക്കളെ ബോധവത്കരിക്കണം. ഉത്പാദനവും വിതരണവും തടയാനുള്ള മാർഗം സ്വീകരിക്കാതെ വ്യാപാര സ്ഥാപനങ്ങളെ മാത്രം ലക്ഷ്യംവച്ചുള്ള പരിശോധന അംഗീകരിക്കാനാവില്ലെന്നും പ്രസിഡന്റ് സി.കെ. അഷറഫ് പറഞ്ഞു. വൈസ് പ്രസിഡന്റ് എൻ.എ. സക്കരിയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.സി. രാജേന്ദ്രൻ, ട്രഷറർ എം.എച്ച്. ഇസ്മയിൽ, ടി.എസ്. നാസിമുദ്ദീൻ, കെ.പി. ഫസീർ തുടങ്ങിയവർ സംസാരിച്ചു.