ചേർത്തല: പിന്നാക്ക ജനവിഭാഗങ്ങൾ ഉയർത്തുന്ന പരാതികളും വിഷയങ്ങളും സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിനെല്ലാം പരിഹാരംഉണ്ടാക്കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരള വേലൻമഹാസഭ സംസ്ഥാന കമ്മിറ്റി ഓഫീസ് ചേർത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് ആർ.മുരളി അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അംബേദ്ക്കർ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ റിപ്പോർട്ടവതരിപ്പിച്ചു. സജിതാ മംഗലം, ജോഷി പരമേശ്വരൻ, ടി.എസ്.അജയകുമാർ, വി.വി.സത്യരാജൻ, വി.കെ.ശ്രീധരൻ, കെ.കെ,ഹരിദാസൻ,വി.എച്ച്.പ്രമോദ്.ടി.പി.മധു എന്നിവർ സംസാരിച്ചു.