photo

ചേർത്തല: വി.എൻ.എസ്.എസ്. എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിൽ രക്ഷകർത്താക്കൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്‌കൂൾ പി.ടി.എ യുടെ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ട്രെയിനർ റിട്ട.പ്രിൻസിപ്പൽ ഡോ.റൂബിൾ രാജ് എഫക്ടീവ് പേരന്റിംഗ് എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്‌കൂൾ സ്‌പെഷ്യൽ ഓഫീസർ പ്രൊഫ.എം.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സൂസൻ തോമസ് സ്വാഗതം പറഞ്ഞു.പി.ടി എ പ്രസിഡന്റ് ശ്രീകല സംസാരിച്ചു. പി.ടി.എ സെക്രട്ടറി കവിത റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.ആർ.സൂര്യ നന്ദി പറഞ്ഞു.