ആലപ്പുഴ: പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ച അരൂർ എം.എൽ.എ ദെലീമ ജോജോയെ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പട്ടണക്കാട് പഞ്ചായത്ത് ബ്ലോക്ക് ഡിവിഷൻ മെമ്പർ എ.യു.അനീഷ്, സി.ഐ.ടി.യു അരൂർ ഏരിയ സെക്രട്ടറി പി.ഡി.രമേശൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് വേണ്ടി സി.ഐ.ടി.യു മിൽമ യൂണിറ്റ് കൺവീനർ വി.പി.രാജേഷ് ഷാൾ അണിയിച്ചു.