ആലപ്പുഴ : തോട്ടപ്പള്ളി ഹാർബറിൽ ഫിഷറീസ് വകുപ്പ് ഹാർബർ പട്രോളിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ, നിയമവിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് 300 കിലോ ചെറിയ അയല നശിപ്പിച്ചു. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ മിലി ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മറൈൻ എൻഫോഴ്‌സ്‌മെന്റ് പൊലീസ് ഗാർഡ് സുമേഷ്, ഷാനി, അരുൺ ചന്ദ്രൻ, മനു, സീ റെസ്‌ക്യൂ ഗാർഡുമാരായ സെബാസ്റ്റ്യൻ, വിനോദ്, ജിന്റോ, റോബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.