zsdsad

മുഹമ്മ: കർക്കടകത്തിൽ പകൽ വീട് കേന്ദ്രീകരിച്ച് നടപ്പാക്കുന്ന വയോജനങ്ങളുടെ ആരോഗ്യരക്ഷാ പദ്ധതി മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വാപ്നാ ഷാബു ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് 14 -ാം വാർഡിലെ പകൽ വീട്ടിൽ വയോജനങ്ങൾക്ക് മരുന്നുകഞ്ഞി വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം. കർക്കടക മാസം തീരുന്നതുവരെ മരുന്നുകഞ്ഞി വിതരണം തുടരുകയാണ് ലക്ഷ്യം. ബ്ളോക്ക് പഞ്ചായത്തംഗം സിന്ധുരാജീവ്, പഞ്ചായത്തംഗങ്ങളായ ഷെജിമോൾ സജീവ്, കുഞ്ഞുമോൾ ഷാനവാസ് എന്നിവർ സംസാരിച്ചു. സി.എൻ.രാമൻകുട്ടി, ടി.ആർ.സ്വാമിനാഥൻ, കെ.കെ.കൃഷ്ണപ്പണിക്കർ ,അംബിക എന്നിവരാണ് പകൽവീടിന്റെ നടത്തിപ്പ് നേതൃത്വം.