കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിലെ 35 ശാഖകളിലും ഗുരുപൂർണ്ണിമ ദിനമായ ഇന്ന് ഒരു ദിനം ഒരു നന്മ എന്ന പേരിൽ ധനസമാഹരണം നടത്തും. നിർദ്ധന കുടുംബങ്ങളിലെ രോഗികളെ സഹായിക്കാനാണ് ധന സമാഹരണം. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധി ഉൾപ്പെടെ പ്രയോജനപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ നാലുവർഷമായി ഒരു കോടി 35 ലക്ഷം രൂപയോളം വിതരണം ചെയ്യാൻ കഴിഞ്ഞതായി ചെയർമാൻ പി.വി.ബിനേഷ്, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി എന്നിവർ അറിയിച്ചു.