അമ്പലപ്പുഴ : മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ സ്മരണ പുതുക്കി അമ്പലപ്പുഴയിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതിയാത്രയും സമ്മേളനവും നടത്തി. അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്ന് ആരംഭിച്ച നൂറുകണക്കിന് പാർട്ടിപ്രവർത്തകർ അണിനിരന്ന സ്മൃതിയാത്ര അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ ഒരുക്കിയ സമ്മേളന നഗരിയിൽ സമാപിച്ചു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി. എ. ഹാമിദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു, പ്രൊഫ.നെടുമുടി ഹരികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.സാബു, എസ്.സുബാഹു, യു.ഡി.എഫ് കൺവീനർ,​ അഡ്വ.ആർ.സനൽകുമാർ, എം.എച്ച്. വിജയൻ, എ.ആർ. കണ്ണൻ, എം.വി.രഘു, ബിന്ദു ബൈജു, പി.ഉദയകുമാർ, എസ്.രാധാകൃഷ്ണൻ നായർ, വി.ദിൽജിത്ത്, എം.ബൈജു, ആർ.ശ്രീകുമാർ, ഷിത ഗോപിനാഥ്, ഗീതാ വാവച്ചി, പി .വി. ഷാജി,സീനോ വിജയരാജ്, പി.കെ.മോഹനൻ, ബി റഫീഖ്, ഹസൻ പൈങ്ങാമഠം, രതീഷ് പുന്നപ്ര,രാഘവൻ പിള്ള, യു.എം.കബീർ, ഗിരീഷ് വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.