ആലപ്പുഴ : എ.ടി.എമ്മിൽ നിന്ന് പണം എടിക്കുന്നതിനിടെ വനിതാ സിവിൽ പൊലീസ് ഓഫീസറുടെ മോഷണം പോയ സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4മണിയോടെയാണ് സംഭവം. ആലപ്പുഴ വനിതാ സ്റ്റേഷനിലെ രേവമ്മയുടെ വാഹനമാണ് കവർന്നത്. വൈ.എം.സിയുടെ തെക്ക് ഭാഗത്തെ എ.ടി.എം കൗണ്ടറിൽ നിന്നാണ് പണം എടുക്കാനെത്തിയത് എത്തിയത്. വാഹനം റോഡരുകിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പണമെടുത്ത ശേഷം പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയ വിവരം അറിഞ്ഞത്. സൗത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു.