hj

ആലപ്പുഴ: നഗരത്തിൽ ദ്രവിച്ച വൈദ്യുതി പോസ്റ്റുകൾ അടിയന്തരമായി കെ.എസ്.ഇ.ബി സ്വമേധയാ കണ്ടെത്തി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മഴക്കാലമായതോടെ അപകട സാദ്ധ്യതയേറി. കാൽനടയാത്രക്കാരുടെ കുടകൾ കുരുങ്ങുന്ന തരത്തിൽ പലയിടങ്ങളിലും കേബിൾ പരിധിയിൽ താഴേക്ക് നിൽക്കുന്നയിടങ്ങളുമുണ്ട്. പൊതുവഴിയിലെ വൈദ്യുതി വിതരണ സംബന്ധമായ വിവിധ അപകടാവസ്ഥകൾ വർഷങ്ങളായി മാദ്ധ്യമങ്ങളടക്കം ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. യാത്ര തടസപ്പെടുത്തി റോഡിലേക്ക് ഇറങ്ങി നിൽക്കുന്നതും ചെരിഞ്ഞു നിൽക്കുന്നതുമായ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് സ്വകാര്യ വ്യക്തികൾ ചൂണ്ടിക്കാട്ടിയാൽ പരാതിക്കാർ ചെലവ് പണം അടയ്ക്കണമെന്ന നിലപാടുമാണ് അധികൃതർക്കുള്ളത്.

താഴെ പതിക്കാൻ നിൽക്കുന്ന ദ്രവിച്ച ബോർഡുകൾ, തുരുമ്പ് പിടിച്ച ബോക്‌സുകൾ, പൈപ്പുകൾ, കത്താത്ത ലൈറ്റുകളും ഫിറ്റിംഗുകളും, ആവശ്യമില്ലാതെ ചുരുട്ടിക്കൂട്ടി വച്ചിരിക്കുന്ന കേബിളുകൾ തുടങ്ങിയവയെല്ലാം പോസ്റ്റുകളിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം

.......

''കോർത്തശേരി കുരിശടി ജംഗ്ഷനിൽ അപകടാവസ്ഥയിലുള്ള പോസ്റ്റിനെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. മുകളിലുള്ള ദ്രവിച്ച സാധനങ്ങൾ താഴെ വീഴാം. വിനോദസഞ്ചാര കേന്ദ്രമായ നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റിലേക്കുള്ള മാർഗങ്ങളിൽ ഒന്നാണിത്

-തോമസ് മത്തായി കരിക്കംപള്ളിൽ, പ്രസിഡന്റ്, തത്തംപള്ളി റെസിഡന്റ്സ് അസോ.