fdsfd

മുഹമ്മ: കോൺഗ്രസ് മുഹമ്മ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണവും ചികിൽസ സഹായ വിതരണവും കെ.ആർ. രാജാറം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നെഞ്ചിലേറ്റിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രാജാറാം പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന് അടിത്തറ പാകിയ ഭരണാധികാരികൾ ആയിരുന്നു ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയുമെന്ന് കോൺഗ്രസ് നേതാവ് ടി.വി. ഉദയകരൻ പറഞ്ഞു. പ്രതിപക്ഷ ബഹുമാനമാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. വി.എം.സുഗാന്ധി, പഞ്ചായത്തംഗം ലൈലാ ഷാജി, ഒരു ലക്ഷം യുവ കർഷക സമിതി പ്രസിഡന്റ് ബൈജു, സി.കെ.അശോകൻ എന്നിവർ സംസാരിച്ചു.