lkhl

മുഹമ്മ: കൊച്ചനാകുളങ്ങര ദേവീക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി കടിയക്കോൽമന മധുസൂധനൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഗസ്റ്റ് 15 ന് അഷ്ടദ്രവ്യ ഗണപതി ഹോമവും വിശേഷാൽ ഭഗവതിസേവയും നടക്കും. രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് 1008 നാളികേരത്തിന്റെ ഗണപതി ഹോമം നടത്തുന്നത്. വിഭവ സമാഹരണ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം ശ്യാംലാൽ ദേവികൃപ മടച്ചിക്കൽ നിർവഹിച്ചു. കൺവീനർ കെ. പ്രേംജിത്ത് ലാൽ സുഭദ്രാലയം , ചെയർമാൻ കെ.വേണുഗോപാൽ മണിപ്പുഴ , രാജേഷ് എസ്.നായർ കുന്നവശേരിൽ എന്നിവർ സംസാരിച്ചു.