ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 2860 -ാം നമ്പർ ഗീതാനന്ദപുരം നമ്പർ വയൽവാരം കുടുംബയൂണിറ്റിന്റെ 20-ാംമത് വാർഷിക പൊതുയോഗം പാണാവള്ളി മേഖല ചെയർമാൻ കെ.എൻ .അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സാനു ശ്രീധർ ആശാരിച്ചിറ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ബിജു ദാസ് മുഖ്യപ്രഭാഷണം നടത്തി.പി.എസ്.സജീവ്,മനോജ് മാവുങ്കൽ എന്നിവർ സംസാരിച്ചു.ശാഖ കൺവീനർ അനിത സാബു അർക്കംവെളി സ്വാഗതവും ജോയിന്റ് കൺവീനർ സുധ ബാബു വീരമംഗലം നന്ദിയും പറഞ്ഞു.