ambala

അമ്പലപ്പുഴ: യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും സൗജന്യ നേത്ര പരിശോധന തിമിരാ ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു .കുറവൻന്തോട് കിഴക്ക് വെള്ളാപ്പള്ളി ജംഗ്ഷന് സമീപം നടന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി സെക്രട്ടറി പി .സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം പ്രസിഡന്റ് അഷ്ഫാക് അഹമ്മദ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.സാബു,യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം .പി. പ്രവീൺ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് എസ് .പ്രഭുകുമാർ ,പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.എം.കബീർ, കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരായ സുരേഷ് ബാബു ,ബി.റഫീക്ക് ,ഹസൻ പൈങ്ങാമഠം , ഗ്രാമപഞ്ചായത്ത് അംഗം സിന ,ജി. ജിനേഷ് ,മനീഷ് പുറക്കാട് ,നിസാർ വെള്ളാപ്പള്ളി,വി.എസ് .സാബു ,കെ.എഫ്. തോബിയാസ് ,ആർ .സജിമോൻ, ശിഹാബ് പോളക്കുളം ,പി. എ. കുഞ്ഞു മോൻ .നിസാർ കണ്ടെത്തി പറമ്പ് ,പി .ഉണ്ണികൃഷ്ണൻ ,വിഷ്ണുപ്രസാദ് , വിശാക് ,നെബീൽ ,ഹാദി ഹസൻ തുടങ്ങിയവർ സംസാരിച്ചു.