അമ്പലപ്പുഴ: ജൂനിയർ ജയ്സിസ് യുവശക്തി വാരാചരണത്തിന് പുന്നപ്രയിൽ തുടക്കം. 27വരെനടക്കുന്ന യുവശക്തി വാരാചരണം ജൂനിയർ ജയ്സിസ് സോൺ പ്രസിഡന്റ് റിസാൻ എ നസീർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ജയ്സിസ് പുന്നപ്ര പ്രസിഡന്റ് മാരിയ മറിയം അദ്ധ്യക്ഷയായി. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ഡോ.ഷബിൻഷ മുഖ്യ പ്രഭാഷണം നടത്തി. ജെ.സി.ഐ നാഷണൽ ട്രെയിനർ ഡോ.ഒ.ജെ.സ്‌കറിയ ക്ലാസ് നയിച്ചു. പുന്നപ്ര സെക്രട്ടറി അങ്കിത് അവിട്ടം, പ്രോഗ്രാം ഡയറക്ടർ റയാൻ നസീർ, പുന്നപ്ര ലോം പ്രസിഡന്റ് മാത്യു തോമസ്, ജെകോം സോൺ വൈസ് ചെയർമാൻ പി.അശോകൻ തുടങ്ങിയവർ സംസാരിച്ചു.