അമ്പലപ്പുഴ: മുല്ലയ്ക്കൽ ശ്രീവിനായക ഹാളിൽ നടന്ന വിശ്വഹിന്ദുപരിഷത്ത് ജില്ലാ വാഷിക പ്രതിനിധി സമ്മേളനം സംസ്ഥാന ഗോരക്ഷാ പ്രമുഖ് എ.സി.ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ധർമ്മ പ്രസാർ സംയോജക് എം.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ് ശാന്തി അദ്ധ്യക്ഷനായി. യോഗത്തിൽ വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ, ബജനംഗദൾ സംസ്ഥാന പ്രമുഖ് കെ.അനൂപ് രാജ്, ജില്ലാ സംഘടനാസെക്രട്ടറി സി. ഉദയകുമാർ, ജോ.സെക്രട്ടറി എൻ. വിജയകുമാർ പി.സുരേഷ് ബാബു, കെ. ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു.