ആലപ്പുഴ: ജില്ലാ അണ്ടർ 19 വിഭാഗം സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു.
ഭാഗം സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മത്സരം കളിക്കാനുള്ള ആലപ്പുഴ ടീമിനെ തിരഞ്ഞെടുക്കുന്ന മത്സരങ്ങൾക്കാണ് തുടക്കമായത്. ജില്ലാ ചെസ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പ്രവീൺ വിശ്വനാഥ്, കൺവീനർ ബിബി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ,അനി സുധാകരൻ, ജോയിന്റ് കൺവീനർ രാജേഷ്.ആർ, ലക്ഷ്മി.ആർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ രൂപീകരിച്ച സംസ്ഥാന ചെസ്സ് ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെലക്ഷൻ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഓപ്പൺ വിഭാഗത്തിൽ വിജയികളാകുന്ന ആദ്യ നാലു പേരും പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളാകുന്ന ആദ്യ നാലു പേരും സംസ്ഥാന അണ്ടർ19 മത്സരത്തിൽ ആലപ്പുഴയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടും.