ആലപ്പുഴ: എസ്.ഡി കോളേജ് മലയാളവിഭാഗം മുൻ മേധാവിയും കവിയും വാഗ്മിയുമായ ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ നിര്യാണത്തിൽ എസ്.ഡി കോളേജ് ഹിസ്റ്ററി അലൂമിനി അസോസിയേഷൻ യോഗം അനുശോചിച്ചു. പ്രസിഡന്റ് കളർകോട് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് ചന്ദ്രദാസൻ, രക്ഷാധികാരി ജേക്കബ് ജോൺ, വൈസ് പ്രസിഡൻറ് വി.എസ്.സലീം, ട്രഷറർ ഐ.നൗഷാദ്, കുരുവിള ജോസ് എന്നിവർ സംസാരിച്ചു.