ആലപ്പുഴ: വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെ പാർപ്പിട, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ ഉന്നമനമെന്ന ലക്ഷ്യത്തോടെ ആലപ്പുഴയിൽ കരുതൽ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറികൂടിയായ റഹിം വെറ്റക്കാരനാണ് പ്രസിഡന്റ്. ഉമ്മൻചാണ്ടിയുടെ പേരിൽ ആരംഭിക്കുന്ന ഭവന നിർമ്മാണ പദ്ധതിയാണ് കരുതൽ കൂട്ടായ്മയുടെ ആദ്യപ്രവർത്തി. ആര്യാട് പുതുപ്പറമ്പ് വെളിയിൽ വീട്ടിൽ കുഞ്ഞുമോനും കുടുംബത്തിനും പത്ത് ലക്ഷം രൂപ മുടക്കി വീട് നിർമ്മിച്ചുനൽകുമെന്ന് ഭാരവാഹികളായ റഹിം വെറ്റക്കാരൻ, സരുൺറോയ്, ഷാഹുൽ.ജെ പുതിയപറമ്പ്, കെ.നൂറുദ്ദീൻ കോയ എന്നിവർ അറിയിച്ചു.