udf-convention

മാന്നാർ: മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണവും മാന്നാർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ഉപതിരഞ്ഞെടുപ്പ് കൺവെൻഷനും ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചണ്ടി നടപ്പാക്കിയ സേവനങ്ങൾ കേരളത്തിലെ ഓരോ ജനങ്ങൾക്കും അനുഭവയോഗ്യമാകുന്നതായി ബാബു പ്രസാദ് പറഞ്ഞു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. മാന്നാർ അബ്ദുൾ ലത്തീഫ്, രാധേശ് കണ്ണന്നൂർ, തോമസ് ചാക്കോ, രാജൻ ചെങ്കിളിൽ, സണ്ണി കോവിലകം, ഹരി പാണ്ടനാട്, ഡി.നാഗേഷ് കുമാർ, അഡ്വ.കെ.വേണുഗോപാൽ, അജിത്ത് പഴവൂർ, ടി.കെ.ഷാജഹാൻ, ടി.എസ് .ഷെഫീക്ക്, മധുപുഴയോരം, ഹരി കുട്ടമ്പേരൂർ, മിഥുൻ മയൂരം, സതീഷ് ശാന്തിനിവാസ്, കെ.സി.അശോകൻ, രഘുനാഥ്, സണ്ണി പുഞ്ചമണ്ണിൽ, തോമസ് കുട്ടി കടവിൽ, പി.ബി.സലാം, കെ.ആർ മോഹനൻ, ചിത്രാ എം.നായർ, രാധാമണി ശശീന്ദ്രൻ, സജി മെഹബൂബ്, കെ.സി പുഷ്പലത, പി.സി കൃഷ്ണൻകുട്ടി, ജ്യോതി വേലൂർമഠം, പ്രമോദ് കണ്ണാടിശ്ശേരിൽ, ബാബു കല്ലൂത്ര, അഡ്വ.സന്തോഷ് കുമാർ, സുരേഷ് തെക്കേക്കാട്ടിൽ, അജിത്ത് ആർ.പിള്ള എന്നിവർ സംസാരിച്ചു. തുടർന്ന് ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചന്ദ്രകുമാർ.എസിന് വോട്ട് അഭ്യർത്ഥിച്ച് ഭവന സന്ദർശനവും നടത്തി.