ആലപ്പുഴ : മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പ്രതിമയുമായുള്ള സ്മൃതി യാത്ര വിജയിപ്പിക്കുവാൻ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് സ്ഥാപിക്കുവാനുള്ള പ്രതിമയുടെ പ്രയാണം പയ്യന്നൂരിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്. 28ന് ജില്ലയുടെ അതിർത്തിയായ അരൂരിൽ ജില്ലാ നേതാക്കൾ സ്വീകരിക്കും. പൂച്ചാക്കൽ വഴി ചേർത്തലയിൽ എത്തുന്നയാത്രയ്ക്ക വൈകിട്ട് 3ന് വി.ടി.എ.എം ഹാളിൽ സ്വീകരണം നൽകും. മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. സ്മൃതി യാത്രാ
ക്യാപ്റ്റൻ കെ.പി.രാജേന്ദ്രൻ, ഡയറക്റ്റർ സത്യൻ മൊകേരി, ടി.വി.ബാലൻ, ടി.ടി.ജിസ്‌മോൻ, ഇ.എസ്.ബിജിമോൾ, പി.കബീർ എന്നിവർ സംസാരിക്കും. 29ന് എം.സി റോഡിൽ പ്രാവിൻ കൂട് മുതൽ കാരയ്ക്കാട് വരെ സ്മൃതി യാത്രയ്ക്ക് വരവേൽപ്പ് നൽകും.
യോഗത്തിൽ എം.കെ.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസി.സെക്രട്ടറിമായ പി.വി.സത്യനേശൻ, എസ്.സോളമൻ എന്നിവർ സംസാരിച്ചു.