മാന്നാർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മാന്നാർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു മാന്നാർ ഏരിയ സെക്രട്ടറി കെ.പി പ്രദീപ് ഉദ്ഘാടനം ചെയ്തു. മധു അദ്ധ്യക്ഷത വഹിച്ചു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ ജില്ലാ കമ്മിറ്റിയംഗം പി.ഡി.സുനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അരുൺ മുരുകൻ(സെക്രട്ടറി), സനീഷ്(പ്രസിഡന്റ്),രാഖി ദിലീപ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.