ആലപ്പുഴ : പൂച്ചാക്കൽ ചേന്നംപള്ളിപ്പുറം വ്യവസായ പാർക്കിലെ ഫ്ളൈവുഡ് കമ്പനിയിൽ നിന്നുള്ള മലിന ജലം കായലിലേക്ക് ഒഴുക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹരിതശ്രീ പരിസ്ഥിതി മാലിന്യ നിർമ്മാർജ്ജന കൗൺസിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി കൺട്രോൾ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. യോഗത്തിൽ വേളാർവട്ടം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.തോമസ് വി.പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. റെജിൻ ആർ.നന്ദനം, ഡി.മധുസുദനൻ, മഹേഷ് എം.നന്ദനം, അനീഷ് അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.