കായംകുളം: കായംകുളം സർവീസ് സഹകരണ ബാങ്ക് ക്ലിപ്‌തം 1596 ലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ഗാനകുമാർ നേതൃത്വം നൽകിയ പാനലിലെ അബ്ദുൽസമീർ, അബ്ദുൽ സലീം കളത്തിൽ,ജോൺ കുരുവിള,കളവേലിൽ, ഭദ്രൻ കെ ഇടശ്ശേരിൽ ,ജി. ഹരി കാർത്തിക,മന്മഥൻ പിള്ള, രശ്‌മി ശ്രീകുമാർ, നീതു പ്രഭാകരൻ എന്നിവരാണ് വിജയിച്ചത്.ടി.കെ സുകുമാരൻ,വിനയചന്ദ്രൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.