photo

ആലപ്പുഴ : സീവ്യൂ വാർഡ് കൗൺസിലർ മെരിറ്റ് അവാർഡ് ഉയരെ 2024 സീവ്യൂ വാർഡ് കൗൺസിലർ അഡ്വ. റീഗോ രാജുവിന്റെ നേതൃത്വത്തിൽ സെന്റ്. ജോസഫ്‌സ് കോളേജിൽ സംഘടിപ്പിച്ചു. മെരിറ്റ് അവാർഡ് ഉയരെ 2024 ന്റെ ഉദ്ഘാടനവും റേഡിയോ, പാലിയേറ്റീവ് ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും കെ.സി.വേണുഗോപാൽ എം.പി നിർവഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും
സമൂഹത്തിലെ വിവിധ തലങ്ങളിൽ വിജയം കൈവരിച്ച സീവ്യൂ വാർഡ് നിവാസികളെയും ആദരിച്ചു.
നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത അദ്ധ്യക്ഷൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. കെ.വൈ.സുധീന്ദ്രൻ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. എ.ഷുക്കൂർ, സെന്റ് ജോസഫ്‌സ് കോളേജ് മാനേജർ സിസ്റ്റർ ഫിലോമിന പുത്തൻപുര, പ്രിൻസിപ്പൽ ഡോ. സിസ്റ്റർ എ.എ.ഉഷ, ഡോ. സിസ്റ്റർ ബിൻസി ജോൺ എന്നിവർ സംസാരിച്ചു.